DilusWorld
 
Picture
August 15 flop movie poster
പേരിലും  പെരുമയിലും  വളരെയധികം  മികച്ചു  നിന്ന  സൂപ്പര്‍സ്റ്റാര്‍  മമൂട്ടി  - ഷാജി  കൈലാസ്  ടീമിന്‍റെ പുതിയ  ചിത്രമായ  ആഗസ്റ്റ്‌   15  വെറും      പോസ്റ്റെറുകളില്‍ മാത്രം
ഒതുക്കേണ്ടി  വരുമെന്ന്  തോന്നി  പോയി  തിയേറ്ററില്‍  എത്തിയപ്പോളെക്കും . ക്രിസ്ത്യന്‍ ബ്രതെഴ്സ്  നിറഞ്ഞാടുന്നതിനാല്‍  ആഗസ്റ്റ്‌  15 നു  വലിയ  തിരക്ക്  ഇല്ലായിരുന്നെങ്കിലും  ഫസ്റ്റ്  ഡേ  ഫസ്റ്റ്  ഷോ  തരക്കേടില്ലാതെ  കടന്നു പോയി .
Malayalam Movie August 15 Movie review -

മെഗാസ്റ്റാര്‍   മമ്മൂട്ടിക്ക്  ഏറ്റവും  അധികം  ആരാധകരുള്ള  മലപ്പുറത്ത്‌  നിന്നുപോലും  ആദ്യ  ദിവസം   തന്നെ  വളരെ  മോശം  പ്രതികരണം  ആണുണ്ടായത് ,മമ്മൂട്ടി  ഫാന്‍സ്‌  പോലും  ഈ  ചിത്രത്തെ  പാടെ  തള്ളി  കളഞ്ഞു  . എവിടെ  കയ്യടിക്കണം  എന്നറിയാതെ  മമ്മൂട്ടി  ഫാന്‍സും  എങ്ങനെ   കൂക്കല്‍  നിര്‍ത്താം  എന്നറിയാതെ  മറ്റു  ഫാന്‍സും  അന്തം വിട്ടു  നില്‍ക്കുന്ന  കാഴ്ച  ആണ്  കാണാന്‍  കഴിഞ്ഞത്  ,   ആദ്യ   ഷോ  കഴിഞ്ഞിറങ്ങിയ  പ്രേക്ഷകര്‍  (മമ്മൂട്ടി   ഫാന്‍സും )  അടുത്ത  ഷോ  ക്ക്  നില്‍ക്കുന്ന  പ്രേക്ഷകരെ  മാക്സിമം   പിന്തിരിപ്പിക്കാന്‍  ശ്രമിക്കുന്നുണ്ടായിരുന്നു ,ചിത്രത്തിന്‍റെ നിലവാരമില്ലായ്മ അവിടെ നിന്ന് തന്നെ മനസ്സിലാക്കാന്‍ കഴിഞ്ഞു   .

ആഗസ്റ്റ്‌ 15
---------------------
ഒരു  സൂപ്പര്‍  സ്റ്റാര്‍  ഉള്ളത്കൊണ്ട്  മാത്രം  ഒരു   സിനിമയും  വിജയിക്കില്ല  എന്നുള്ളതിന്‍റെ  ഉത്തമ  ഉദാഹരണമാണ്  ആഗസ്റ്റ്‌  15 .പോസ്റ്റെറുകളിലും മറ്റും  മമ്മൂട്ടിയെ  വാനോളം  പുകഴ്ത്തി  ചിത്രീകരിച്ചിട്ടും  വലിയൊരു  ചലനം  സൃഷ്ട്ടിക്കാന്‍  കഴിയാത്തത്  സംവിധാനത്തിലെയും  അഭിനയത്തിലെയും  പോരായ്മകള്‍  ആണെന്ന്  പറയാം  .

ഒരു  മമ്മൂട്ടി  ചിത്രത്തില്‍  ഏത്  വിഭാഗം  പ്രേക്ഷകരും  ആഗ്രഹിക്കുന്ന  ചില  ഘടകങ്ങള്‍  ഉണ്ട്  ,ഒന്നുകില്‍  അഭിനയം  അല്ലെങ്കില്‍   സ്റ്റൈല്‍  , ആക്ഷന്‍  . എന്നാല്‍  ഈ  സിനിമയില്‍  ഇത്  രണ്ടും  കാണാന്‍  സാധിക്കുന്നില്ല  എന്നതാണ്  വാസ്തവം   ,    അഭിനയിച്ചു  തകര്‍ക്കാന്‍  പറ്റിയ  സന്ദര്‍ഭങ്ങള്‍  ഇല്ലെങ്കിലും  മമ്മൂട്ടിയുടെ   ഭാഗത്ത്  നിന്ന്  പ്രേക്ഷകര്‍  (മമ്മൂട്ടി  ഫാന്‍സ്‌  എങ്കിലും ) കുറച്ചു  കൂടി  പ്രതീക്ഷിച്ചിരുന്നു  . പക്ഷെ  എല്ലാം  ശരാശരിയില്‍  ഒതുങ്ങി  പോയി  , പല  ഘട്ടങ്ങളിലും   മമ്മൂട്ടി ക്ക്  ഈ  സിനിമയില്‍  എന്ത്  പ്രാധാന്യം  എന്ന  ചോദ്യം  ഉയര്‍ന്നു  വന്നു  . പെരുമാളിന്‍റെ  ബുള്ളെറ്റ്  പഞ്ചറായി  എന്ന്  മറ്റു  നടന്മാരുടെ  ഫാന്‍സ്‌  പറയുന്നതില്‍  കുറച്ചെങ്കിലും   കാര്യമുണ്ട്  എന്ന്  ഈ  സിനിമ  കണ്ടു  ഇറങ്ങുന്ന  എല്ലാവര്‍ക്കും  മനസ്സിലാകും  . ചിത്രത്തിലുടനീളം     നായകനേക്കാള്‍  വില്ലന്‍  മികച്ചു  നിന്നു  എന്ന്  തന്നെ  പറയാം .
വളരെ  കഷ്ട്ടപെട്ടു  ചോദിച്ചു  വാങ്ങിയ  റോള്‍  ആണ്   സിദ്ദിക്കിന്‍റെ  എന്ന്  പറഞ്ഞിരുന്നു  , എന്ത്  കൊണ്ട്  സിദ്ദിക്ക്  ഈ  ചിത്രത്തില്‍  അഭിനയിക്കാന്‍ ആഗ്രഹിച്ചു  എന്ന  ചോദ്യത്തിന്  അദ്ദേഹത്തിന്‍റെ  പ്രകടനം  മറുപടി  തരുന്നു 

തീര്‍ത്തും വ്യത്യസ്തമായ  ഒരു  വില്ലന്‍  കഥാപാത്രത്തിലൂടെ  സിദ്ദിക്ക്  നല്ലൊരു  പ്രകടനം  തന്നെ  കാഴ്ച  വച്ചിരിക്കുന്നു  . മറ്റു  ചിത്രങ്ങളിലെ  പോലെ  നായകനും  വില്ലനും  വല്ലാതെ  കോലാഹലങ്ങള്‍   ഉണ്ടാക്കുന്നില്ല  .  കഥയുടെ  ആദ്യ  ഭാഗങ്ങളില്‍  തന്നെ  വില്ലനെ  മനസ്സിലാക്കാന്‍  പറ്റുമെന്നത് ശ്രദ്ദേയമാണ്  എന്നാല്‍  സസ്പെന്‍സിനു  ചിത്രത്തില്‍  ഒരു  പ്രാധാന്യവും  ഇല്ല  , എനി ഉണ്ടെങ്കിലോ  അത്  പ്രേക്ഷകരിലെ  മണ്ടന്മാരെ   പോട്ടന്മാരാക്കം മാത്രം  ഉപകരിക്കും  .

വളരെ  കാലത്തിനു  ശേഷം  വ്യത്യസ്തമായ  ഒരു  ശൈലിയിലൂടെ  ജഗതിയെ  നമുക്ക്  കാണാം  . ഏതെങ്കിലും  ബൈക്കിന്‍റെ  പുറകില്‍  വന്നു  സ്ഥലമെത്തി  ഇറങ്ങുമ്പോള്‍  പേരെന്താ  എന്ന്   ചോദിക്കുന്ന  രംഗങ്ങള്‍  വളരെ  മനോഹരമാക്കാന്‍  ജഗതിക്ക്  സാധിച്ചിട്ടുണ്ട്  .  അദ്ദേഹത്തിന്‍റെ  തികച്ചും  വ്യത്യസ്തമായ  പ്രകടനമായി  നമുക്കിതിനെ  വിലയിരുത്താം  . മുഖ്യ മന്ത്രിയുടെ  റോള്‍  കൈകാര്യം   ചെയ്ത  നെടുമുടി  വേണുവും   പാര്‍ട്ടി  സെക്രട്ടറിയുടെ   വേഷം  ചെയ്ത  സായ്കുമാറും   ശരാശരി  നിലവാരം  പുലര്‍ത്തി  ( കൂടുതല്‍  പ്രതീക്ഷിക്കാന്‍  തക്കതായ  അവസരം  ഇവര്‍ക്ക്  ഇല്ല  എന്ന്  വേണം  പറയാന്‍ ) .

ഷാജി  കൈലാസ്  എന്ന  സംവിധായകന്  എന്താണ്  സംഭവിച്ചത്  എന്ന  ചോദ്യത്തിന്  ഒന്ന്  കൂടി  ബലം  നല്‍കിയ  ചിത്രമാണ്  ആഗസ്റ്റ്‌  15 . നരസിംഹവും ,ആറാം  തമ്പുരാനും വല്ല്യേട്ടനും , കമ്മീഷണറും    ഒക്കെ  സംവിധാനം  ചെയ്ത  വ്യക്തി  ഇത്  തന്നെ  ആണോ  എന്ന്  തോന്നി  പോവും  , സംവിധായകന്‍  എന്ന  നിലയില്‍  ആഗസ്റ്റ്‌  15 ഷാജി  കൈലാസിന്  നഷ്ട്ടങ്ങള്‍  മാത്രമേ  വരുത്തു . മമ്മൂട്ടി  എന്ന  നടനെ  വേണ്ട  വിധം  പ്രയോജനപ്പെടുത്താന്‍  സംവിധായകന്  കഴിഞ്ഞിട്ടില്ല  , ചിത്രത്തിന്‍റെ  പല  ഭാഗത്തും വരുത്തേണ്ട (പ്രത്യേകിച്ച്  ഇങ്ങനെ  ഒരു  ചിത്രത്തില്‍ ) തിരുത്തലുകള്‍  സംവിധായകന്‍ ശ്രദ്ധിച്ചില്ല (  Including Script and Camera  ) . പെര്‍ഫെക്ഷന്‍   ഒട്ടും  ഇല്ല  എന്ന്  തന്നെ  പറയാം  പോലീസ് ഓഫീസര്‍മാര്‍  തമ്മിലുള്ള   രംഗങ്ങള്‍   കണ്ടപ്പോള്‍  PROTOCOL എന്നത്  എന്താണ്  എന്നറിയാതെ  പകച്ചു  നിക്കേണ്ടി  വരും  .എസ് എന്‍  സ്വാമിക്ക്  പലയിടത്തും  പാളിച്ചകള്‍  സംഭവിച്ചിട്ടുണ്ട്  ,ഒന്നുകില്‍  കഥയ്ക്ക്  പ്രാധാന്യം  കൊടുത്തുകൊണ്ട്  സ്ക്രിപ്റ്റ്  എഴുതണം  അല്ലെങ്കില്‍  കഥാപാത്രത്തിന്  പ്രാധാന്യം  കൊടുത്തു  കൊണ്ട്  എഴുതണം  . നല്ലൊരു  സ്ക്രിപ്റെര്‍  ആയാല്‍  ഇത്  രണ്ടും  സാധിക്കും  എന്നതാണ്  എന്‍റെ  അഭിപ്രായം  .പക്ഷെ  കഥാ  ഗതിയില്‍  പലയിടത്തും  പ്രക്ഷകന്‍റെ   സാമാന്യ  ബുദ്ദിയെയും  ക്ഷമയും  സ്ക്രിപ്റ്റെര്‍  പരിശോധിക്കുന്നു   , പുതുമയുള്ള   കഥ  അല്ലെങ്കിലും  കാലിക  പ്രാധാന്യമുള്ള  വിഷയമാണ്  ആഗസ്റ്റ്‌  15 വിവരിക്കുന്നത്  . മുഖ്യ മന്ത്രിയെ  കൊല്ലാന്‍ ഇറങ്ങുന്ന  വില്ലനും  അത്  എങ്ങനെയും  തടയാന്‍  ശ്രമിക്കുന്ന  നായകനും  ആണ്  കഥാസാരം  .

ദ്രോണയുടെ  വന്‍പരാജയത്തില്‍  നിന്നും  കര  കയറാന്‍   നിര്‍മാതാവിനെ  സഹായിക്കാന്‍  വീണ്ടും  ഒന്നിച്ച  മമ്മൂട്ടി  - ഷാജി  കൈലാസ്  ടീമിന്  നിര്‍മാതാവിനെ  എനി  ഒരിക്കലും  സിനിമ  നിര്‍മിക്കാന്‍  ഇടവരുത്തില്ല  എന്ന  ചിന്താഗതിക്കുടമയാക്കുമോ  എന്ന്  കാത്തിരുന്നു  തന്നെ  കാണണം  . നിങ്ങള്‍  ഒരു  മമ്മൂട്ടി  ഫാന്‍  ആണെങ്കില്‍  നിങ്ങള്‍  ഒരിക്കലും  ഈ  സിനിമ  പോയി  കാണാതിരിക്കുക  , നിങ്ങള്‍  മറ്റു  നടന്മാരുടെ  ഫാന്‍സ്‌  ആണെങ്ങില്‍  നിങ്ങള്‍  തീര്‍ച്ചയായും  ഇതും  പോയി  കാണണം .

Verdict : super FLOP

Mammootty - Expected something more ,becuase he is one of the leading actor .

SHAJI-KAILAS - as a director he is a failure

SIDDIQUE - SUPERB

JAGATHY - He have only some scenes ,But superb

SAY KUMAR & NEDUMUDI VENU - SATISFACTORY

You are not allowed to publish this post anywhere in the web , and i am not liable for any problems or activities .From DilusWorld Blog - www.dilusworld.co.cc



Leave a Reply.