DilusWorld
 
Picture
CHINA TOWN - DOUBLES Poster - DilusWorld
പ്രേക്ഷകര്‍  ഒന്നടങ്കം  കാത്തിരുന്ന  സൂപ്പര്‍ മെഗാസ്റ്റാര്‍ മോഹന്‍ലാല്‍  - റാഫി  മെക്കാര്‍ട്ടിന്‍  ടീമിന്‍റെ  ചൈന ടൌണും മെഗാസ്റ്റാര്‍  മമ്മൂട്ടിയുടെ  ഡബിള്‍സും തീയേറ്ററുകളിലേക്ക് മോഹന്‍ലാല്‍  , ജയറാം , ദിലീപ് , സുരാജ്  വെഞ്ഞാറന്മൂട് , കാവ്യാ  മാധവന്‍  തുടങ്ങി   വമ്പന്‍  താരനിരയുമായി  വരുന്ന  ചൈന  ടൌണ്‍  തന്നെയാണ്  വിഷു  ചിത്രങ്ങളില്‍  മുന്‍പില്‍  നില്‍ക്കുന്നത്  . മോഹന്‍ലാലിന്‍റെ  താരമൂല്യവും  , അഭിനയ  ശേഷിയും  പരമാവധി  ചൂഷണം  ചെയ്തു  കൊണ്ടുള്ള  ഒരു ആക്ഷന്‍ - കോമഡി  ചിത്രമാണ്  ചൈന  ടൌണ്‍  . മോഹന്‍ലാലിന്‍റെ  തുടര്‍ച്ചയായ  രണ്ടാമത്തെ  മെഗാഹിറ്റ്   ചിത്രമാണ്  ചൈന  ടൌണ്‍ ! ക്രിസ്ത്യന്‍  ബ്രതെഴ്സ്  നിറഞ്ഞാടുന്ന  കേരളത്തില്‍  മറ്റ്  ചിത്രങ്ങളെല്ലാം തന്നെ  മങ്ങി  പോയിട്ടുണ്ട് . മോഹന്‍ലാല്‍  എന്ന നടന്‍  ജനങ്ങളുടെ  ഇടയില്‍  എത്രത്തോളം  ആഴത്തില്‍  ചെന്നിട്ടുണ്ട്  എന്നുള്ളതിന്‍റെ തെളിവുകളാണ്  അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ക്ക്  കിട്ടുന്ന  പ്രത്യേക  താല്‍പ്പര്യം !
താരതമ്യേന  ചെറിയ  ചിലവില്‍  ചിത്രീകരിച്ച ഡബിള്‍സ് ആണ് മമ്മൂട്ടിയുടെ വിഷു ചിത്രം !
നാദിയ മൊയ്ദു - മമ്മൂട്ടി ആണ് ഈ ചിത്രത്തിന്‍റെ ഹൈലൈറ്റ്. ക്രിസ്ത്യന്‍ ബ്രതേഴ്‌സിന്‍റെ പടയോട്ടത്തിനിടക്ക് മമ്മൂട്ടി - ഷാജി കൈലാസ് ടീമിന്‍റെ ആഗസ്റ്റ്‌ 15 തകര്‍ന്നു പോയിരുന്നു.
അതിന്‍റെ ക്ഷീണം മാറ്റാന്‍ ഡബിള്‍സിന് കഴിയുമോ എന്ന് കാണുക തന്നെ വേണം. എന്നാല്‍
വമ്പന്‍ താരനിരയുമായി വരുന്ന ചൈന ടൌണിനെ പിടിച്ചു കെട്ടാന്‍ ഡബിള്‍സിന്  കഴിയില്ല എന്നാണു വിലയിരുത്തല്‍.

ബിഗ്‌  എംസിന്‍റെ (BIG M ) ചിത്രങ്ങള്‍ വന്നതോടെ പൃഥ്വിരാജ് നായകനാവുന്ന ക്ലാസ്സിക്‌ ഫിലിം   ഉറുമി വീണ്ടും പെട്ടിയിലേക്ക്. പ്രിത്വിയുടെ അഭിമാനചിത്രമായിരുന്ന ഉറുമി ജനങ്ങള്‍ക്കിടയില്‍ വലിയൊരു തരംഗം സ്രിഷ്ട്ടിക്കാനാവാതെ കടന്നു പോയി. വന്‍ തുക മുടക്കി ചിത്രീകരിച്ച ഉറുമി പരാജയപെട്ടത് പ്രിത്വിരാജിന്‍റെ കാരിയര്‍ ഗ്രാഫ് വീണ്ടും താഴെക്കിറക്കി. അന്‍വര്‍, ദ ത്രില്ലെര്‍ അര്‍ജുനന്‍ സാക്ഷി എന്നീ വമ്പന്‍ പരാജയങ്ങള്‍ക്ക് ശേഷം പ്രിത്വിരാജ് എന്ന നടന്‍റെ ജനപ്രീതി  വളരെയധികം താഴോട്ട് പോയിരുന്നു മോഹന്‍ലാലിന്‍റെ ചൈന ടൌണ്‍ വരുന്നതോടെ ഉറുമിയുടെ പരാജയം തുടങ്ങും. മമ്മൂട്ടിയുടെ ഡബിള്‍സ് റിലീസ് ആവുന്നതോടെ അത് പൂര്‍ണമാവുകയും   ചെയ്യും.
Tags : Mohanlal ,China town,Mammooty ,Doubles,Urumi,Dileep,Jayaram,Megastar Mohanlal CHINA TOWN ,Megastar Mammootty Doubles ,Mulitistarrer film ,Superhit film ,Prithwiraj,Santhosh Shivan,Raffi Meccartin,Kavya Madhavan,Mammootty and Mohanlal ,Mohanlal beat Prithwiraj,Action-comedy
prithwi
4/13/2011 06:13:40 pm

ente adutha padam varunnundd athinte oppam oru padavumethillaaa

Reply
mammootty
4/14/2011 06:46:28 pm

ellavarum doubles kaanoooo supperaaa

Reply



Leave a Reply.